ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം- ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്ററാകാന്‍ എല്‍ഡിഎഫ് ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടത് നയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ല . ദുര്‍ബല വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍ഡിഎഫിനില്ലെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു.യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് യുഡിഎഫ് പുറത്താക്കിയിരുന്നു.  തെരഞ്ഞെടുപ്പില്‍ വിജയസാധ്യത നോക്കി പ്രാദേശിക സഹകരണം ഉണ്ടാക്കാനും യുഡിഎഫിനോടും കോണ്‍ഗ്രസിനോടും മൃദുസമീപനം പുലര്‍ത്തേണ്ടതില്ലെന്നും ജോസ് കെ മാണി വിഭാഗം തീരുമാനിച്ചിരുന്നു. യുഡിഎഫില്‍ നിന്ന് പുറത്തായ ജോസ് കെ വിഭാഗം എല്‍ഡിഎഫിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയാണ് കാനം പറഞ്ഞത്.
 

Latest News