സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; നെട്ടയം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് രോഗി കൂടി മരിച്ചു. നെട്ടയം സ്വദേശി തങ്കപ്പന്‍ (76)നാണ് കോവിഡ് ബാധിച്ച് മരിച്ചത്. ശ്വാസതടസവും പ്രമേഹവും ഉണ്ടായിരുന്നു. ഈ മാസം 27ന് മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ തങ്കപ്പനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് കോവിഡ് പരിശോധന നടത്തിയത് .

സാമ്പിള്‍ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക അധികൃതര്‍ തയ്യാറാക്കി. മുംബൈയില്‍ നിന്ന് വരുമ്പോള്‍ തന്നെ തങ്കപ്പന്‍ രോഗിയായിരുന്നുവെന്നാണ് വിവരം. അവശനിലയിലാണ് അദ്ദേഹം മടങ്ങിയെത്തിയത്. ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് നില വഷളായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
 

Latest News