Sorry, you need to enable JavaScript to visit this website.
Monday , August   10, 2020
Monday , August   10, 2020

ആന്ധ്രയില്‍ മരുന്ന് കമ്പനിയില്‍ വാതകം ചോർന്ന് രണ്ട് മരണം

ഹൈദരാബാദ്- ആന്ധ്രപ്രദേശില്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂണിറ്റില്‍ വാതകച്ചോര്‍ച്ചയെ തുടർന്ന്  രണ്ടു ജീവനക്കാര്‍ മരിച്ചു. വിശാഖപട്ടണം പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വാതകച്ചോര്‍ച്ചയുണ്ടായത്. ബെന്‍സിമിഡാസോള്‍ എന്ന വാതകമാണ് ചോര്‍ന്നത്.

നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ലെന്നും പരവാഡ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായതെന്നും മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഫാക്ടറി അടച്ചുവെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കി.

Latest News