ഇന്ത്യയില്‍ ഇന്ന് ഇന്ധന വില വർധന ഒഴിവാക്കി

ന്യൂദല്‍ഹി- രാജ്യത്ത് ചൊവ്വാഴ്ച ഇന്ധന വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 80.43രൂപയും ഒരു ലിറ്റര്‍ ഡീസലിന് 81.43 രൂപയുമാണ് നിലവിലെ വില.

തുടര്‍ച്ചയായ 21 ദിവസത്തെ വില വര്‍ധനവിന് ശേഷം ഞായറാഴ്ച ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച  വീണ്ടും വില വര്‍ധിപ്പിച്ചിരുന്നു.

തുടര്‍ച്ചയായ 21 ദിവസമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചക്കിടെ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45 രൂപയുമാണ് വര്‍ധിച്ചത്.

Latest News