എസ്.എസ്.എല്‍.സി ഫലം ഇന്ന്; പരീക്ഷയെഴുതിയത് 4,22,450 വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം- എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ആറ് സൈറ്റുകളിലൂടെയും പി.ആര്‍.ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം.

4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എല്‍.സി ഫലം ഇതോടൊപ്പം പ്രഖ്യാപിക്കും.ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മുടങ്ങിയ മൂന്ന് പരീക്ഷകള്‍ മാര്‍ച്ചും ഏപ്രിലും കഴിഞ്ഞ് മെയ് 26, 27, 28 തീയതികളിലാണ് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കിയത്.

Latest News