മഹാമാരിയാകാന്‍ സാധ്യതയുള്ള പുതിയ വൈറസ് ചൈനയില്‍; വില്ലന്മാര്‍ പന്നികള്‍

ബെയ്ജിംഗ്- മനുഷ്യരില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള പനി വൈറസ് ചൈനയില്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ലക്ഷങ്ങളുടെ ജീവനെടുത്ത കോവിഡിനെതിരെ ലോകം പൊരുതുന്നതിനിടയിലാണ് പുതിയ ഭീഷണി.
പന്നികള്‍ വഹിക്കുന്ന പനി വൈറസ് അടുത്തിടെയാണ് വ്യാപിച്ചതെന്നും ഇത് മനുഷ്യരില്‍ പടര്‍ന്നുപിടിക്കുന്ന സാംക്രമിക രോഗമാകാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

രോഗം  ആഗോളതലത്തില്‍ പൊട്ടിപ്പുറപ്പെടാനിടയുണ്ടെന്നും വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ ആശങ്കപ്പെടുന്നു.


ഉടന്‍ തന്നെ ഇത് പ്രശ്‌നമായും മഹാമാരിയായും മാറില്ലെങ്കിലും മനുഷ്യരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ വൈറസായതിനാല്‍ ആളുകള്‍ക്ക്  പ്രതിരോധശേഷി കുറവായിരിക്കും.

പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നി  വ്യവസായ തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നു.

 

Latest News