ചിക്കന്‍ ബിരിയാണി ലഭിച്ചില്ല,  ഭാര്യ  പെട്രോളൊഴിച്ച് തീകൊളുത്തി

ചെന്നൈ-ബിരിയാണി വാങ്ങാന്‍ കടയില്‍ ചെന്ന മനോഹരന് അത് ലഭിച്ചില്ല. തിരക്ക് കാരണം ബിരിയാണി തീര്‍ന്നിരുന്നു. ബിരിയാണി തീര്‍ന്നു പോയതിനാല്‍ കുസ്‌കയുമായാണ് മനോഹരന്‍ വീട്ടിലെത്തിയത്.ചിക്കന്‍ ബിരിയാണി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. മഹാബലിപുരം സ്വദേശി സൗമ്യയാണ് തീകൊളുത്തി മരിച്ചത്. 
വീടിനു സമീപത്ത് പുതിയതായി ഭക്ഷണ ശാല തുറന്നിരുന്നു. ഇവിടെ നിന്നും ബിരിയാണി വാങ്ങി നല്‍കണമെന്ന് ഭര്‍ത്താവ് മനോഹരനോട് സൗമ്യ ആവശ്യപ്പെട്ടിരുന്നു. പുതിയ കടയായതിനാല്‍ മികച്ച ഓഫറും ലഭ്യമായിരുന്നു. ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യം. എന്നാല്‍, ബിരിയാണി വാങ്ങാന്‍ കടയില്‍ ചെന്ന മനോഹരന് അത് ലഭിച്ചില്ല. തിരക്ക് കാരണം ബിരിയാണി തീര്‍ന്നിരുന്നു. ബിരിയാണി തീര്‍ന്നു പോയതിനാല്‍ കുസ്‌കയുമായാണ് മനോഹരന്‍ വീട്ടിലെത്തിയത്. 
ഇതില്‍ ദേഷ്യപ്പെട്ട സൗമ്യ കുസ്‌ക കഴിക്കില്ലെന്ന് വാശി പിടിച്ചു. ഒടുവില്‍ മനോഹരന്‍ അത് അയല്‍വാസികള്‍ക്ക് നല്‍കി. തുടര്‍ന്ന് മനോഹരന്‍ ജോലിയ്ക്ക് പോയ സമയത്താണ് സൗമ്യ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയത്. മഹാബലി പുരത്തെ ശില്പ നിര്‍മാണ യൂണിറ്റിലെ ജീവനക്കാരാണ് ഇരുവരും.  
 

Latest News