Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ഇന്ത്യൻ സ്‌കൂൾ: ഫീസ് അടക്കാത്തവരെ ഓൺലൈൻ ക്ലാസിൽ ഇരുത്തില്ല

ജിദ്ദ- കഴിഞ്ഞ അധ്യയന വർഷത്തെ സ്‌കൂൾ ഫീസ് പൂർണമായും അടക്കാത്ത കുട്ടികളെ ഓൺലൈൻ ക്ലാസിൽ ഇരുത്തില്ലെന്ന് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു. ഫീസ് അടക്കാതെ ഏതെങ്കിലും കുട്ടികൾ നിലവിൽ ക്ലാസിൽ തുടരുന്നുണ്ടെങ്കിൽ അവരെ ക്ലാസിൽനിന്ന് നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധ്യാപകർക്ക് നിർദേശം നൽകണമെന്ന് വൈസ് പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടു.
നടപ്പ് അധ്യയന വർഷത്തെ ഏപ്രിൽ, മെയ് മാസത്തെ ഫീസ് അടക്കാത്ത കുട്ടികളെയും ജുലൈ ഒന്നു  മുതൽ ക്ലാസിൽ ഇരിക്കാൻ അനുവദിക്കില്ല. ടിസി വാങ്ങിയെങ്കിലും ചില കുട്ടികളെ ഓൺലൈൻ ക്ലാസിൽ തുടരാൻ അനുവദിച്ചിരുന്നു. ടിസി വാങ്ങിയവർ ഇനി മുതൽ ക്ലാസിൽ ഇരിക്കുന്നുവെങ്കിൽ അവർ ഇതുവരെ അറ്റന്റ് ചെയ്ത ക്ലാസ് കാലാവധിയിലെ മുഴുവൻ ഫീസും അടക്കാതെ തുടരാൻ അനുവദിക്കില്ല.  ഓൺലൈൻ വഴി ഫീസ് അടക്കുകയും ഇനിയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യാത്തവരുണ്ടെങ്കിൽ ആ വിവരം ജിആർ നമ്പർ ഉൾപ്പെടെ ളലല@ശശഷെലറ.ീൃഴ  വഴി അറിയിക്കണമെന്നും പ്രിൻസിപ്പലിന്റെ സർക്കുലറിൽ പറയുന്നു. 
അതിനിടെ സ്‌കൂളിലെ ഫീസ് കൗണ്ടറിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാൽ പലർക്കും ഏറെ നേരം വെയിലത്ത് നിൽക്കേണ്ടി വരികയാണ്. ആവശ്യത്തിന് ഫീസ് കൗണ്ടറില്ലാത്തതാണ് കാരണമായി രക്ഷിതാക്കൾ ചൂണ്ടികാണിക്കുന്നത്. 

Tags

Latest News