മലപ്പുറം - ജില്ലയിൽ 13 പേർക്കു കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ബംഗളൂരുവിൽ നിന്നും 12 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കു പുറമെ ജില്ലയിൽ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ അഞ്ചു പേർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ 18 ന് ബംഗളൂരുവിൽ നിന്നെത്തിയ എടപ്പാൾ കോലൊളമ്പ് സ്വദേശി (35), ജൂൺ 17 ന് കുവൈത്തിൽ നിന്നു കരിപ്പൂർ വഴിയെത്തിയ വേങ്ങര വൈലോങ്ങര സ്വദേശി (39), ജൂൺ 19ന് ഷാർജയിൽ നിന്നു കൊച്ചി വഴിയെത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി (22), ജൂൺ 20 ന് കുവൈത്തിൽ നിന്നു കണ്ണൂർ വഴിയെത്തിയ ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശി (40), ജൂൺ 19 ന് റിയാദിൽ നിന്നു കൊച്ചി വഴിയെത്തിയ പുതുപൊന്നാനി സ്വദേശി (22), ജൂൺ 20ന് ദോഹയിൽ നിന്നു കൊച്ചി വഴിയെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി (30), ജൂൺ 26ന് ദമാമിൽ നിന്നു കരിപ്പൂർ വഴിയെത്തിയ തെന്നല പുതുപറമ്പ് സ്വദേശി (41), ജൂൺ 26 ന് റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പള്ളിക്കൽബസാർ സ്വദേശി (45), ജൂൺ 23ന് കുവൈത്തിൽ നിന്നു കരിപ്പൂർ വഴിയെത്തിയ താനാളൂർ വട്ടത്താണി സ്വദേശി (49), ജൂൺ 25ന് ദോഹയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പോത്തുകല്ല് കുറുമ്പലങ്ങോട് സ്വദേശി (43), ജൂൺ ഒമ്പതിനു ദുബായിൽ നിന്നു കരിപ്പൂർ വഴിയെത്തിയ മങ്കട വെള്ളില സ്വദേശിനിയായ രണ്ടു വയസുകാരി, ജൂൺ 23 ന് കുവൈത്തിൽ നിന്നു കരിപ്പൂർ വഴിയെത്തിയ ഒഴൂർ സ്വദേശി (45), ജൂൺ 23ന് റാസൽഖൈമയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ തെന്നല തറയിൽ സ്വദേശി (24) എന്നിവർക്കാണ് രോഗബാധ.
ജൂൺ 26 ന് ദമാമിൽ നിന്നു കരിപ്പൂർ വഴിയെത്തിയ കണ്ണൂർ ചെറുകുന്ന് സ്വദേശി (57), ജൂൺ 26ന് റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി (49), തൃശൂർ വേളൂർ സ്വദേശി (59), ജൂൺ 23ന് കുവൈത്തിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പാലക്കാട് കുമരനെല്ലൂർ സ്വദേശി (34), ജൂൺ 25 ന് കുവൈത്തിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി (44) എന്നിവരും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ചു ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം.