പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; ബിജെപിയെന്ന് സിപിഐഎം

പാലക്കാട്- കഞ്ചിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഉമ്മിണികളം സ്വദേശി പ്രസാദിനാണ് വെട്ടേറ്റത്.കഞ്ചിക്കോട് നരസിംഹപുരം പുഴയ്ക്ക് സമീപം മത്സ്യം പിടിക്കുന്നതിനിടെയാണ് പ്രസാദിനും സുഹൃത്തുക്കള്‍ക്കും നേരെ ആറംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ കസബ പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തു. രാഷ്ട്രീയ സംഘര്‍ഷം കണക്കിലെടുത്ത് മേഖലിയല്‍ പട്രോളിങ് ശക്തമാക്കുമെന്ന് പോലിസ് അറിയിച്ചു.
 

Latest News