ന്യൂദൽഹി- ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം തുടരുന്നതിനിടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്കായിരിക്കും സർക്കാർ നിരോധനം. സ്വകാര്യത പ്രശ്‌നങ്ങളുള്ള ആപ്പുകൾ നിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചത്.
ചെറുപ്പക്കാർക്കിടയിൽ ജനപ്രീതിയാർജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുണ്ട്. ചൈന, അമേരിക്ക എന്നിവിടങ്ങളിലും ടിക് ടോക്കിന് വൻ ജനപ്രീതിയാണുള്ളത്. 2020 ന്റെ ആദ്യ പാദത്തിൽ ടിക്ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ 150 കോടിയിലെത്തുകയും പിന്നീട് 200 കോടി എന്ന നേട്ടത്തിലേക്കും ടിക് ടോക്ക് വളരെ വേഗമെത്തി. 61 കോടിയിലേറെയാണ് ഇന്ത്യയിൽ ടിക് ടോക്കിന്റെ ഡൗൺലോഡ്. കൊറോണ വൈറസ് മഹാമാരി മൂലമാണ് ടിക് ടോക്കിന്റെ ജനപ്രീതി വർദ്ധിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്ത് ആളുകൾ ടിക് ടോക്കിനെ ഏറ്റവും രസകരമായ ആപ്പായി വിലയിരുത്തിയിരുന്നു.
നിരോധിച്ച ആപ്പുകള്‍ ഇവയാണ്.