ബംഗ്ലാദേശില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; 28 പേര്‍ മരിച്ചു

ധാക്ക- ബംഗ്ലാദേശില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ മരിച്ചു. നിരവധിപേരെ കാണാതായതായും തിരച്ചില്‍ പുരോഗമിക്കുന്നതായും ബംഗ്ല ഫെറി അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 9:30നായിരുന്നു ധാക്കക്ക് സമീപം ശ്യാംബസാര്‍ ഏരിയയിലെ ബറിഗംഗ അഥവ പഴയ ഗംഗ നദിയില്‍ അപകടം നടന്നത്. തിരച്ചിലില്‍ 18 പുരുഷന്മാരുടേയും ഏഴ് സ്ത്രീകളുടേയും മൂന്ന് കുട്ടികളുടേയും മൃതദേഹം കണ്ടെടുത്തു. മരിച്ചവരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. നൂറിലധികം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.ബംഗ്ലാദേശ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, അഗനിരക്ഷാ സേന, കോസ്റ്റ് ഗാര്‍ഡ്, ബംഗ്ല നേവി തുടങ്ങിയ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.
 

Latest News