കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി നിര്യാതനായി

റിയാദ്:- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം അതിരമ്പുഴ സ്വദേശി നിരപ്പേല്‍ ഇഖ്ബാല്‍ റാവുത്തര്‍  (67) നിര്യാതനായി. കോവിഡ് ബാധയെ തുടര്‍ന്ന് ഇഖ്ബാല്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി കിംഗ് ഫഹദ്  മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയില്‍ ആയിരുന്നു.
കഴിഞ്ഞ മുപ്പത്തിയാറു വര്‍ഷം റിയാദിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്ന അദ്ദേഹം  സൗദി കണ്‍സല്‍ട്ടന്റ് കമ്പനിയില്‍ ഐ.എസ്.ഒ സ്‌പെഷ്യലിസ്റ്റായിരുന്നു. 
ഭാര്യ: ഫാത്തിമാ ബീവി, സഫീജ. മക്കള്‍ ഫെബിന (ടെക്‌നോ പാര്‍ക്ക്), റയാന്‍ (മോഡേണ്‍ സ്‌കൂള്‍, റിയാദ്). ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍  വോളന്റിയര്‍മാരായ മുനീബ് പാഴൂര്‍, മുഈനുദ്ദീന്‍ മലപ്പുറം, അന്‍സാര്‍ ചങ്ങനാശ്ശേരി, ജുനൈസ് ബാബു, സുഹൃത്തുക്കളായ അഷറഫ് ചെങ്ങളം, മിച്ചു മുസ്തഫ, ഹബീബ് താഴത്തങ്ങാടി ഖബറടക്ക നടപടികളുമായി രംഗത്തുണ്ട്

Tags

Latest News