Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശി ദമാം ഖത്തീഫിൽ കോവിഡ് ബാധിച്ചു മരിച്ചു

ദമാം- മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊക്കാട്ടുങ്ങൽ അബ്ദുൽ അസീസ്  (43) ദമാമിലെ ഖത്തീഫിൽ കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരാഴ്ച മുൻപേ ഖതീഫ് അൽ സഹ്‌റ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി  ആരോഗ്യ നില വഷളാവുകയും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയും ചെയ്തു. പിതാവ്: അലവി. മാതാവ്: ബീയിക്കുട്ടി . ഭാര്യ: സുഹ്‌റ. മക്കൾ: മുർഷിദ , മുഫീദ , മുഹമ്മദ് റയാൻ. ഖതീഫ് കെ.എം.സി.സി ചെയര്മാൻ മുഹമ്മദലിയുടെ സഹോദരനാണ്. ഖതീഫ് അൽ സഹ്‌റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കെ എം സി സി നേതാക്കളായ സി പി ശരീഫ്, ഹംസ ഒറ്റപ്പാലം എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Latest News