മലപ്പുറം- ജോസ് കെ മാണി പക്ഷത്തെ എൽ.ഡി.എഫിലേക്ക് ചേർക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. യു.ഡി.എഫിലെ മറ്റ് കക്ഷികളുടെ അഭിപ്രായം കൂടി കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും വിജയരാഘവൻ പറഞ്ഞു. നിലവിൽ യു.ഡി.എഫിൽ തർക്കമുണ്ടെന്നും പ്രതിസന്ധിയുണ്ടെന്നും മാത്രമേ ഇപ്പോൾ പറയാനാകൂവെന്നും വിജയരാഘവൻ പറഞ്ഞു. യു.ഡി.എഫിൽ സംഭവിക്കുന്നത് നിരീക്ഷിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. ഇത് സംബന്ധിച്ച് ബെന്നി ബെഹന്നാന്റെ പ്രസ്താവന മാത്രമാണ് വന്നത്. മറ്റുകാര്യങ്ങൾ പിന്നീട് പറയാമെന്നും വിജയരാഘവൻ മലപ്പുറത്ത് പറഞ്ഞു.