ആത്മഹത്യ ചെയ്ത മധ്യവയസ്‌കന് കോവിഡ്; സിഐ അടക്കം ഏഴ് പോലിസുകാര്‍ ക്വാറന്റൈനില്‍

കോഴിക്കോട്- ആത്മഹത്യ ചെയ്ത മധ്യവയസ്‌കന് കോവിഡ് സ്ഥിരീകരിച്ചതോടെ പോലിസുകാര്‍ കോവിഡ് നിരീക്ഷണത്തില്‍. കോഴിക്കോട് വെള്ളയില്‍ പോലിസ് സ്‌റ്റേഷനിലെ സിഐ അടക്കമുള്ള ഏഴ് പോലിസുകാരാണ് ക്വാറന്റൈനിലായത്. കഴിഞ്ഞ ദിവസം വെള്ളയില്‍ കുന്നുമ്മല്‍ കൃഷ്ണന്‍(66) എന്നയാള്‍ വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു. കുടുംബ പ്രശ്‌നം കാരണമായിരുന്നു ആത്മഹത്യ.

പിടി ഉഷ റോഡിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അദ്ദേഹം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം ഇന്നാണ് ലഭിച്ചത്. ഇതില്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. കൃഷ്ണന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പോയ പോലിസുകാരും ഇടപഴകിയ ഉദ്യോഗസ്ഥരുമാണ് ഇപ്പോള്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്നത്.

അതേസമയം മരിച്ച കൃഷ്ണന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയാണ്. കൃഷ്ണന്റെ കുടുംബവും നിരീക്ഷണത്തിലാകാണ് സാധ്യത.
 

Latest News