Sorry, you need to enable JavaScript to visit this website.

കൊറോണ: വൃദ്ധദമ്പതികൾക്ക്  മണിക്കൂർ ഇടവേളയിൽ വിയോഗം

ജിസാൻ - സ്വബ്‌യയിൽ സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് ഒരു മണിക്കൂറിന്റെ വ്യത്യാസത്തിൽ വിയോഗം. കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന ഇരുവരും ശനിയാഴ്ച വൈകിട്ടാണ് അന്ത്യശ്വാസം വലിച്ചത്. ഒരു മണിക്കൂർ ഇടവേളയിലായിരുന്നു രണ്ടു പേരുടെയും മരണം. സാമൂഹിക സമ്പർക്കത്തിലൂടെയാണ് ദമ്പതികൾക്ക് കൊറോണ പടർന്നുപിടിച്ചത്. ഇവരുടെ ഏതാനും കുടുംബാംഗങ്ങൾക്കും രോഗം ബാധിച്ചിരുന്നെങ്കിലും ഭേദമായി. 


ജിസാനിൽ ശനിയാഴ്ച 118 പേർക്ക് പുതുതായി കൊറോണബാധ സ്ഥിരീകരിച്ചിരുന്നു. ജിസാനിൽ ശനിയാഴ്ച വരെ ആകെ 2,170 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ 1,585 പേരുടെ അസുഖം ഭേദമാവുകയും 23 പേർ മരണപ്പെടുകയും ചെയ്തു. ജിസാൻ പ്രവിശ്യയിലെ 11 നഗരങ്ങളിൽ ശനിയാഴ്ച കൊറോണ റിപ്പോർട്ട് ചെയ്തു. ജിസാൻ-16, സ്വബ്‌യ-35, സ്വാംത-20, ബേശ്-13, അൽദർബ്-13, അബൂഅരീശ്-12, അൽഈദാബി-3, അഹദ് മസാരിഹ-2, അൽമൗസിം-2, അൽആരിദ-1, അൽത്വുവാൽ-1 എന്നിങ്ങനെയാണ് ശനിയാഴ്ച ജിസാൻ പ്രവിശ്യയിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത്.
 

Latest News