സിനിമ കണ്ട് കൊലപാതകം നടത്തി, വീട്ടമ്മയും കാമുകനും പിടിയിലായി

ബാംഗ്ലൂര്‍- സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊലപാതകം ആസൂത്രണം ചെയ്ത വീട്ടമ്മയും കാമുകനും പിടിയിലായി. ആനന്ദ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍ ബാബുവും അറസ്റ്റിലായത്.
2014 ല്‍ പുറത്തിറങ്ങിയ ദൃശ്യ എന്ന കന്നട സിനിമ കണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. മലയാളത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയുടെ കന്നഡ പതിപ്പാണ് ദൃശ്യ.
ജൂണ്‍ 23 നാണ് ആനന്ദിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബൈക്കും സമീപത്തുണ്ടായിരുന്നു. അപകട മരണമാണെന്നായിരുന്നു പ്രാഥമികഘട്ടത്തിലെ കണ്ടെത്തല്‍. എന്നാല്‍ തലയിലെ മുറിവും വസ്ത്രത്തിലെ ചോരപ്പാടുകളും സംശയത്തിനിടയാക്കി. ഇതോടെ ആനന്ദിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ ആനന്ദിന്റെ ഭാര്യ ശാരദയും സുഹൃത്തായ ബാബുവും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 

 

Latest News