ബീഹാര്‍ മന്ത്രിക്കും ഭാര്യക്കും കോവിഡ്

പട്‌ന- ബീഹാറിലെ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി വിനോദ് കുമാര്‍ സിംഗിനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരേയും കതിഹാര്‍ ജില്ലയിലെ സിറ്റി ഹോട്ടലില്‍ ക്രമീകരിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാള്‍ തനൂജ് അറിയിച്ചു.

മന്ത്രിയുമായി അടുത്തിടപഴകിയവരെ കണ്ടെത്തി  സ്രവ പരിശോധന നടത്തുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയും ഭാര്യയും കോവിഡ് പരിശോധന നടത്തിയതെന്നും ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടമാര്‍ അറിയിച്ചു.
ബിഹാറില്‍ നേരത്തെ ബി.ജെ.പി എം.എല്‍.എ ജിബേഷ് കുമാര്‍ മിശ്രക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

Latest News