ക്വാറന്റൈന്‍ ലംഘിച്ച് ഭാര്യയെ കാണാന്‍ പോയി, പോലീസ് കേസെടുത്തു

തൃശൂര്‍- കൈപ്പമംഗലത്ത് ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി യാത്ര ചെയ്ത രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദുബായ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുമെത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്.
ദുബായില്‍നിന്നു വന്നയാള്‍ നിരീക്ഷണത്തില്‍ കഴിയവേ ഭാര്യ വീട്ടിലേക്കാണ് യാത്ര ചെയ്തത്. ഇയാള്‍ സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷാ െ്രെഡവര്‍മാരെയും കണ്ടെത്തി. ഇവരെയും വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നു ലോറിയില്‍ എത്തിയ ലോറി ഡ്രൈവറാണ് ക്വാറന്റൈന്‍ ലംഘിച്ച രണ്ടാമത്തെയാള്‍.

 

Latest News