ഷംന കേസിലെ പ്രതികള്‍ക്കെതിരെ 16 ലക്ഷം തട്ടിയെന്ന് പുതിയ പരാതി

തൃശൂര്‍- നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ പ്രതിക്കെതിരെ പുതിയ കേസ്. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പരാതിയിലാണ് പുതിയ കേസ്. റഫീഖ്, സലാം എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് തൃശൂര്‍ സ്വദേശിനി പരാതി നല്‍കിയിരിക്കുന്നത്.
പണവും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 16 ലക്ഷം തട്ടിയെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയില്‍ വാടാനപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവുമായി ഇവര്‍ അകന്ന് കഴിഞ്ഞിരുന്ന സമയത്താണ് പ്രതികള്‍ സൗഹൃദം നടിച്ച് പണം തട്ടിയത്.

 

Latest News