ഇന്ന് നാട്ടിൽ പോകേണ്ട കൊടുവള്ളി സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ് - ഇന്ന് ഉച്ചക്ക് ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത കൊടുവള്ളി സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീറാണ് (50) റിയാദിലെ ഹയ്യുസഹാഫയിലെ താമസ സ്ഥലത്ത് പുലർച്ചെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഫ്തീരിയ ജീവനക്കാരനായിരുന്നു. 
പിതാവ്: പരേതനായ അയമ്മദ് കുട്ടി ഹാജി, മാതാവ്: ചെറിയ ഫാത്തിമ, ഭാര്യ: സൗദ, മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് ശാമിൽ, ലിയ ഫാത്തിമ.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, നജീബ് നെല്ലാങ്കണ്ടി, അഷ്‌റഫ് വെള്ളപ്പാടം, ഇർഷാദ് തുടങ്ങിയവർ രംഗത്തുണ്ട്.
 

Latest News