ഷംന കാസിം കേസില്‍ യുവതിയടക്കം നാല് പ്രതികള്‍ക്കായി തിരച്ചില്‍

കൊച്ചി- നടി ഷംന കാസിമിനെ  ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു സ്ത്രീയടക്കം നാല് പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ്. ഇവരില്‍ ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതില്‍ പ്രധാനിയാണെന്നും പോലീസ് പറയുന്നു.

സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ച് പാലക്കാട് യുവതികളെ പൂട്ടിയിട്ട സംഭവത്തിലും യുവതിക്ക് മുഖ്യ പങ്കുണ്ട്.   ഷംനയ്ക്ക് വിവാഹാലോചനയുമായി വീട്ടിലെത്തിയ നാലംഗ സംഘം വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പിന്നീട് പണം ആവശ്യപ്പെട്ടുവെന്നുമാണ് കേസ്.

 

Latest News