ഹജ് യാത്രക്ക് കരുതിവെച്ച പണം പ്രവാസികള്‍ക്ക് നല്‍കി സഹോദരങ്ങള്‍

അബ്ദുമോനും സഹോദരങ്ങളും തുക കൈമാറുന്നു.

വൈലത്തൂര്‍- ഹജ് യാത്രക്കായി കരുതുവെച്ച പണം നാടണയാന്‍ കാത്തിരിക്കുന്ന പ്രവാസികളിലെ പാവങ്ങള്‍ക്ക് നല്‍കി സഹോദരങ്ങള്‍. വൈലത്തൂര്‍ കാവപ്പുരയിലെ പത്തായപ്പുര അബ്ദുമോനും മൂന്ന് സഹോദരങ്ങളുമാണ് ഇത്തവണ ഹജ് സൗദിയിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കെ പണം നാട്ടിലെത്താന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അല്‍ ഐന്‍ കെ.എം.സി.സി. പ്രവര്‍ത്തകരായ ഇവര്‍ 12 പേര്‍ക്ക് പ്രയോജനപ്പെടുത്താനായി  തുക കൈമാറി.
താനൂര്‍ മണ്ഡലം കെ.എം.സി.സി. നേതാക്കള്‍ വഴിയാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത്. മുസ്‌ലിംലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുത്തുകോയ തങ്ങളും അല്‍ ഐന്‍ കെ.എം.സി.സി. ഭാരവാഹി ഹുസൈന്‍ കരിങ്കപ്പാറയും തുക ഏറ്റുവാങ്ങി.
 

 

Latest News