മലപ്പുറം- ജില്ലയിൽ 47 പേർക്കു കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലു പേർക്കു സമ്പർക്കത്തിലൂടെയും അഞ്ചു പേർക്കു സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാൾ കണ്ണൂരിൽനിന്നും 16 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 21 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവരാണെന്നു ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കു പുറമെ ജില്ലയിൽ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ മൂന്നു പേർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയുമായി അടുത്തിടപഴകിയ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 32 വയസ്സുകാരൻ, മേയ് 19 ന് രോഗബാധയുണ്ടായ ചുങ്കത്തറ സ്വദേശിയുമായി അടുത്തിടപഴകിയ ചുങ്കത്തറ ചേങ്ങാട്ടൂർ സ്വദേശി 44 വയസ്സുകാരി, മേയ് 19 ന് രോഗബാധ സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി നേരിട്ടു ഇടപഴകിയ എടക്കര പാലേമാട് സ്വദേശി 39 വയസ്സുകാരൻ, കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരനുമായി ഇടപഴകിയ നിലമ്പൂർ സ്വദേശി 36 വയസ്സുകാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ 26 വയസ്സുകാരനും കോഴിക്കോട്ടെ വിമാനത്താവള ജീവനക്കാരനിൽ നിന്നു സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. വട്ടംകുളം സ്വദേശികളായ 39 വയസ്സുകാരൻ, 50 വയസ്സുകാരി, 33 വയസ്സുകാരി, 23 വയസ്സുകാരൻ, 32 വയസ്സുകാരി എന്നിവർക്ക് സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്ന് വടകര വഴി ജൂൺ 14 ന് ജില്ലയിൽ തിരിച്ചെത്തിയ പുൽപ്പറ്റ സ്വദേശി 26 വയസ്സുകാരനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ചെന്നൈയിൽനിന്നു ജൂൺ എട്ടിനെത്തിയ വാഴയൂർ മുണ്ടയിൽത്താഴം സ്വദേശികളായ 19 വയസ്സുകാരൻ, 25 വയസ്സുകാരൻ, ബംഗാളിൽ നിന്നു ജൂൺ ഏഴിനെത്തിയ പറപ്പൂർ ഒഴിപ്പുറം സ്വദേശി 31 വയസ്സുകാരൻ, മുംബൈയിൽ നിന്ന് ജൂൺ 15 ന് എത്തിയ കോട്ടക്കൽ സ്വദേശി 32 വയസ്സുകാരൻ, ആന്ധ്രയിൽ നിന്നു ജൂൺ 13 ന് എത്തിയ വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി 34 വയസ്സുകാരൻ, ബംഗളൂരുവിൽ നിന്നു മെയ് 22 ന് എത്തിയ വഴിക്കടവ് കാരക്കോട് സ്വദേശിനി 26 വയസ്സുകാരി, മുംബൈയിൽ നിന്നു ജൂൺ 12 ന് എത്തിയ വാഴയൂർ അഴിഞ്ഞിലം സ്വദേശി 29 വയസ്സുകാരൻ, ഡൽഹിയിൽ നിന്ന് ജൂൺ 15 ന് എത്തിയ കുറുവ പാങ്ങ് സ്വദേശി 26 വയസ്സുകാരൻ, ബംഗളൂരുവിൽ നിന്ന് ജൂൺ 10 ന് എത്തിയ ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി 27 വയസ്സുകാരൻ, കർണാടകയിൽ നിന്നു ജൂൺ എട്ടിന് എത്തിയ റെയിൽവെ ജീവനക്കാരനായ കോഡൂർ സ്വദേശി 34 വയസ്സുകാരൻ, പൂനെയിൽ നിന്നു കൊച്ചി വഴി ജൂൺ നാലിനെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 30 വയസ്സുകാരൻ, ചെന്നൈയിൽ നിന്നു ജൂൺ 13 ന് ഒരുമിച്ചെത്തിയ എടപ്പറ്റ വെള്ളിയഞ്ചേരി സ്വദേശികളായ 42 വയസ്സുകാരൻ, 32 വയസ്സുകാരി, എട്ടു വയസ്സുകാരി, ആറു വയസ്സുകാരൻ, ജൂൺ 11 ന് നാഗ്പൂരിൽ നിന്നു കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 38 വയസ്സുകാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നു തിരിച്ചെത്തിയവർ.
ജൂൺ 18 ന് റാസൽഖൈമയിൽ നിന്നു കരിപ്പൂർ വഴി തിരിച്ചെത്തിയ തൃപ്രങ്ങോട് സ്വദേശി 51 വയസ്സുകാരൻ, ജൂൺ നാലിന് മസ്‌ക്കത്തിൽ നിന്നു കൊച്ചിവഴിയെത്തിയ മൊറയൂർ സ്വദേശിനി 29 വയസ്സുകാരി, ജൂൺ ആറിനു റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ എടവണ്ണ സ്വദേശിനി ആറു വയസ്സുകാരി, ജൂൺ 22 ന് കുവൈത്തിൽ നിന്നെത്തിയ നന്നമ്പ്ര കൊടിഞ്ഞി സ്വദേശി 33 വയസ്സുകാരൻ, ജൂൺ ആറിനു റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 34 വയസ്സുകാരൻ, ജൂൺ ആറിനു റാസൽഖൈമയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 62 വയസ്സുകാരൻ, ജൂൺ 16 ന് കുവൈത്തിൽ നിന്നു കൊച്ചി വഴിയെത്തിയ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 35 വയസ്സുകാരി, ജൂൺ 14 ന് ദുബായിൽ നിന്നു കരിപ്പൂർ വഴിയെത്തിയ ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 22 വയസ്സുകാരൻ, ജൂൺ 19ന് ജിദ്ദയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി 36 വയസ്സുകാരൻ, ജൂൺ 13 ന് കുവൈത്തിൽ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 34 വയസ്സുകാരൻ, ജൂൺ അഞ്ചിന് ഷാർജ്ജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ആനക്കയം പന്തല്ലൂർ സ്വദേശി 23 വയസ്സുകാരൻ, ജൂൺ 11 ന് ഷാർജയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പുൽപ്പറ്റ വളമംഗലം സ്വദേശി 29 വയസ്സുകാരൻ, ജൂൺ അഞ്ചിനു ഷാർജയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ ആനക്കയം പന്തല്ലൂർ സ്വദേശി 28 വയസ്സുകാരൻ, ജൂൺ 12 ന് ഷാർജയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പുൽപ്പറ്റ തൃപ്പനച്ചി സ്വദേശി 45 വയസ്സുകാരൻ, ജൂൺ 17 ന് റാസൽഖൈമയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ അരൂക്കോട് ചെമ്രക്കാട്ടൂർ സ്വദേശി 24 വയസ്സുകാരൻ, ജൂൺ ഒന്നിന് മസ്‌ക്കത്തിൽ നിന്നു കരിപ്പൂർ വഴിയെത്തിയ വട്ടംകുളം സ്വദേശി 47 വയസ്സുകാരൻ, ജൂൺ 11 ന് കുവൈത്തിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പോത്തുകല്ല് ഉപ്പട സ്വദേശികളായ 32 വയസ്സുകാരൻ, എഴു വയസ്സുകാരി, ജൂൺ 17 ന് അബുദബിയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ ചോക്കാട് സ്വദേശി 44 വയസ്സുകാരൻ, ജൂൺ രണ്ടിനു അബുദാബിയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ ആനമങ്ങാട് ആലിപ്പറമ്പ് സ്വദേശി 21 വയസ്സുകാരൻ, ജൂൺ 17 ന് കുവൈത്തിൽനിന്നു കരിപ്പൂർ വഴിയെത്തിയ നന്നമ്പ്ര തിരുത്തി സ്വദേശി 53 വയസ്സുകാരൻ എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽ നിന്നു തിരിച്ചെത്തി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇവർക്കു പുറമെ ജൂൺ 22 ന് കുവൈത്തിൽ നിന്നു കരിപ്പൂരിലെത്തിയ കോട്ടയം സ്വദേശികളായ രണ്ടു പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്നു ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്കു സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്.