Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ  വിശാല ഐക്യമെന്ന് യു.ഡി.എഫ്

കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന യു.ഡി.എഫ് ജില്ലാ കൺവെൻഷൻ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യോജിക്കാവുന്ന കക്ഷികളെയെല്ലാം ചേർത്ത് വിശാല ഐക്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന ജില്ലാ  യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻമാരുടെയും, കൺവീനർമാരുടെയും ജില്ലാ നേതാക്കളുടെയും നേതൃസമ്മേളനമാണ് തീരുമാനം കൈക്കൊണ്ടത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യോജിക്കാവുന്ന ശക്തികളുമായി മുന്നണി ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പറഞ്ഞു. 


ആർ.എസ്.എസ്, സി.പി.എം എന്നീ കക്ഷികളുമായി യാതൊരുവിധ  ഐക്യത്തിനും വിട്ടുവീഴ്ചക്കുമില്ല. ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്ന രാഷ്ട്രത്തോട് കൂറുള്ള മതേതരവാദികളും ഐക്യജാനാധിപത്യമുന്നണിയെ അംഗീകരിക്കുന്നവരുമായ ആരുമായും തെരഞ്ഞെടുപ്പിൽ കൂട്ടുകൂടും. കാലാ കാലങ്ങളായി കോഴിക്കോട് കോർപറേഷനും ഗ്രാമപഞ്ചായത്തുകളും ഭരിച്ച് തകർത്തിരിക്കുകയാണ് എൽ.ഡി.എഫ്. അഴിമതി മുഖമുദ്രയാക്കിയ ഈ ഭരണകൂട ഭീകരതക്കെതിരെ പുതിയ മുന്നേറ്റമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും ഉമ്മർ പാണ്ടികശാല പറഞ്ഞു. 


ജില്ലാ ചെയർമാൻ ബാലനാരായണൻ അധ്യക്ഷത വഹിച്ചു. ജൂലൈ ആദ്യവാരം വാർഡ് യു.ഡി.എഫ് കമ്മിറ്റിയും ജൂലൈ 10 നകം നിയോജക മണ്ഡലം നേതാക്കളുടെ യോഗവും നടത്താൻ തീരുമാനിച്ചു.  അഡ്വ. ടി. സിദ്ദിഖ്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു. പി.എം. നിയാസ്, പി.എം. സുരേഷ്് ബാബു, എസ്.പി. കുഞ്ഞഹമ്മദ്, പുന്നക്കൽ അഹമ്മദ്, ബാലകൃഷ്ൻ കിടാവ്, ഖാദർ മാസ്റ്റർ, മനോളി ഹാഷിം,  പാലക്കണ്ടി അഹമ്മദ് കോയ, ബാബുരാജ്. എൻ.വി, അഷറഫ് മണക്കടവ്, സി.പി. നരേന്ദ്രനാഥ്, അഷറഫ് കായക്കൽ, മനോജ്, സി, വീരാൻകുട്ടി, ബാലഗോപാൽ, കെ. മൊയ്തീൻ കോയ, യു. രാജീവൻ എന്നിവർ സംസാരിച്ചു. 

Latest News