കണ്ണൂർ- കുടുംബാംഗങ്ങൾ നോക്കി നിൽക്കെ യുവാവ് മെഷിൻ വാൾ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. ആലക്കോട് കാർത്തികപുരം മണിയൻകൊല്ലിയിൽ പുള്ളോമ്പറമ്പിൽ വിജി (44) യാണ് ദാരുണമായി മരിച്ചത്. ഇന്ന് രാത്രിയായിരുന്നു സംഭവം. ഭാര്യയും മക്കളും നോക്കി നിൽക്കെയാണ് കഴുത്തറുത്തത്.സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആലക്കോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലക്ക് മാറ്റി. കുടുംബകലഹമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം.






