Sorry, you need to enable JavaScript to visit this website.

മുൻകരുതലുകൾ ലംഘിച്ച് വിവാഹം: നവവരനെതിരെ നടപടി

അബഹ- കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ച് മഹായിൽ അസീറിലെ ഓഡിറ്റോറിയത്തിൽ വിവാഹാഘോഷം നടത്തിയ കേസിൽ നവവരനെതിരെ നടപടിയെടുക്കുന്നു. സംഭവം ശ്രദ്ധയിൽ പെട്ട് സുരക്ഷാ വകുപ്പുകൾ ഇടപെട്ട് വിവാഹാഘോഷത്തിൽ പങ്കെടുത്തവരെ പിരിച്ചുവിടുകയായിരുന്നു. മണവാളനെയും ഓഡിറ്റോറിയത്തിന്റെ ചുമതലയുള്ള ജീവനക്കാരനെയും സംഭവവുമായി ബന്ധമുള്ള മറ്റൊരാളെയും ചോദ്യം ചെയ്യാൻ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വിവാഹാഘോഷവും അനുശോചന ചടങ്ങുകളും അടക്കം കുടുംബ, സാമൂഹിക ചടങ്ങുകളിൽ 50 ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതിന് വിലക്കുണ്ട്. കൊറോണ വ്യാപനം തടയാനുള്ള മുൻകരുതലെന്നോണമാണ് 50 ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് വിലക്കിയിരിക്കുന്നത്. 
ഇത് ലംഘിച്ച് നൂറു കണക്കിനാളുകൾ പങ്കെടുത്ത വിവാഹാഷോഷം സംഘടിപ്പിച്ചതാണ് നവവരനും ഓഡിറ്റോറിയത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും മറ്റൊരാൾക്കുമെതിരെ അധികൃതർ നടപടികളെടുക്കുന്നുണ്ട്. ഇവർക്ക് ഭീമമായ തുക പിഴ ചുമത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അസീർ പ്രവിശ്യയിൽ 542 പേർക്ക് പുതുതായി കൊറോണബാധ സ്ഥിരീകിരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇക്കൂട്ടത്തിൽ 36 പേർ മഹായിൽ അസീറിലാണ്.

Latest News