കേരളത്തിൽ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി

തിരുവനന്തപുരം- കേരളത്തിൽ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് തീരുമാനം. കണ്ടെയ്ൻമെൻറ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉടൻ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

 

Latest News