ക്വാറന്റൈനിലുള്ള പ്രവാസിക്ക് കുത്തേറ്റ സംഭവം; മാധ്യമശ്രദ്ധ കിട്ടാന്‍ സ്വയം കുത്തിയതെന്ന് പോലിസ്

കോഴിക്കോട്- കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റൈനിലിരിക്കെ പ്രവാസിക്ക് കുത്തേറ്റ സംഭവം കള്ളക്കഥയെന്ന് കണ്ടെത്തി പോലിസ്. കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനില്‍ നിന്നെത്തിയ പ്രവാസിയും വില്യാപ്പള്ളി സ്വദേശിയുമായ ലിജീഷ് പുലര്‍ച്ചെ കുത്തേറ്റതായി നാട്ടുകാരെ അറിയിച്ചത്. കൈയ്യില്‍ കുത്തേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു.

തന്റെ വീടിന്റെ വാതില്‍ചവിട്ടി പൊളിച്ചാണ് മുഖംമൂടി ധരിച്ച അക്രമി അകത്ത് കയറിയതെന്നാണ് ലിജീഷ് അറിയിച്ചത്. എന്നാല്‍ ലിജീഷിനെ ആരും അക്രമിച്ചിട്ടില്ലെന്നും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി സ്വയം നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.ഇയാള്‍ സ്വയം കൈയ്യില്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷമാണ് നാട്ടുകാരെ വിവരം അറിയിച്ചതെന്നാണ് പോലിസ് ഭാഷ്യം.
 

Latest News