Sorry, you need to enable JavaScript to visit this website.

ആഭ്യന്തര സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ക്ക്  അനുമതി

ന്യൂദല്‍ഹി-ആഭ്യന്തര സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. സര്‍വ്വീസുകളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി ഉയര്‍ത്തുന്നതിനാണ് അനുമതി.വ്യോമയാന മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.  കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സര്‍വ്വീസ് മെയ് 25 മുതലാണ് പുനരാരംഭിച്ചത്.
വിമാന കമ്പനികള്‍ക്ക് ശേഷിയുടെ മൂന്നില്‍ ഒന്ന് സര്‍വ്വീസ് നടത്താനായിരുന്നു അന്ന് നല്‍കിയ അനുമതി. അതാണിപ്പോള്‍ 45 ശതമാനമായി ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, ഒരു മാസത്തിനുള്ളില്‍ രാജ്യത്തുടനീളം 21,316 വിമാന സര്‍വ്വീസുകളാണ് നടത്തിയതെന്നും ഇതില്‍ 18,92,581 യാത്രക്കാര്‍ സഞ്ചരിച്ചെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
 

Latest News