നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ടിക് ടോക് താരത്തിനായി അന്വേഷണം

കൊച്ചി- നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ഷെരീഫിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇവരുടെ തട്ടിപ്പിനിരയായ യുവതി കഴിഞ്ഞ മാര്‍ച്ചില്‍ പോലീസില്‍ പരാതി നല്‍കി കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ ഷെരീഫ് അറസ്റ്റിലായെന്ന് വിശ്വസിപ്പിച്ച് പിന്തിരിപ്പിച്ചിരുന്നതായി പോലീസിനെ അറിയിച്ചിരുന്നു.

ഇപ്പോള്‍ അറസ്റ്റിലുള്ള റഫീഖ് ഇടപെട്ടാണ് ഷെരീഫ് അറസ്റ്റിലായെന്ന്  തെറ്റിദ്ധരിപ്പിച്ചത്. ഇതിനായി പോലീസ് ജീപ്പില്‍ ഷെരീഫ് ഇരിക്കുന്ന വ്യാജ ഫോട്ടോ റഫീഖ് യുവതിക്ക് അയച്ചിരുന്നു.  

എന്നാല്‍ പിന്നീട് ടിക് ടോകില്‍ ഇതേ ജീപ്പിന് മുന്നില്‍നിന്നുള്ള ഷെരീഫിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലായിട്ടില്ലെന്ന് യുവതികള്‍ക്ക് മനസിലായത്.

പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് പറയുന്നു.

 

Latest News