ജനീവ- വിവിധ രാജ്യങ്ങളിലായി 24 മണിക്കൂറിനിടെ 1,77,000 ലേറെ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 94 ലക്ഷമായി.
മരണസംഖ്യ 4,80,000 ആയി ഉയര്‍ന്നുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
വ്യാഴാഴ്ച ലോകാരോഗ്യ സംഘടന 1,67,056 പുതിയ കേസുകളും 5,336 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വെള്ളിയാഴ്ച സ്ഥിരീകരിച്ച കോവിഡ് ബാധിതരുടെ എണ്ണം 1,77,012 ആണ്. ഇതേ കാലയളവില്‍ 5,116 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തോടെ മരണസംഖ്യ 4,84,249 ആയി.
47 ലക്ഷത്തിലധികം കേസുകളുമായി അമേരിക്കയാണ് മുന്നില്‍. യൂറോപ്പില്‍ 26 ലക്ഷത്തിലധികം കേസുകളാണുള്ളത്.






