Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ ലക്ചറര്‍ക്ക്  വധഭീഷണിയും അസഭ്യവും 

ലണ്ടന്‍-വെള്ളനിറം ഉള്ളത് കൊണ്ട് വെള്ളക്കാരുടെ ജീവിതം പ്രശ്‌നമല്ലെന്ന് അഭിപ്രായം പറഞ്ഞ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യക്കാരി ലക്ചറര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടിവന്നത് അസഭ്യവര്‍ഷവും, വധഭീഷണിയും. ചര്‍ച്ചില്‍ കോളേജില്‍ ഇംഗ്ലീഷ് ഫാക്കല്‍റ്റിയില്‍ പഠിപ്പിക്കുന്ന ഇന്ത്യന്‍ വംശജ ഡോ. പ്രിയംവദ ഗോപാലിന് നേര്‍ക്കാണ് സൈബര്‍ അക്രമം നടക്കുന്നത്. 'വെള്ളനിറം ബാക്കിയുള്ളത് കൊണ്ട് വെള്ളക്കാരുടെ ജീവിതം പ്രശ്‌നമല്ലെ'ന്ന്
എന്ന് കുറിച്ചതിനാണ് ഡോ. പ്രിയംവദയ്ക്ക് നേരെ ആക്രമണം നടന്നത്. വിവാദ അഭിപ്രായം ട്വിറ്റര്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ട്വീറ്റ് ചെയ്തതിന് പിന്നാലെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ രൂപപ്പെടുകയും, പിന്നീട് അത് വംശീയമായ അധിക്ഷേപമായി മാറുകയും ചെയ്തു. ചേഞ്ച്. ീൃഴയില്‍ കേംബ്രിഡ്ജ് പ്രൊഫസറെ വംശീയതയുടെ പേരില്‍ പുറത്താക്കണമെന്ന് പെറ്റീഷനും ആരംഭിച്ചു. താന്‍ നേരിട്ട അധിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഡോ. പ്രിയംവദ പിന്നീട് പുറത്തുവിട്ടു. തൂക്കുകയറിന്റെ ചിത്രം അയച്ച ഒരാള്‍ നിന്നെ ലക്ഷ്യമിട്ട് ഞങ്ങള്‍ വരുമെന്ന് അറിയിക്കുകയും, വംശീയവെറി പൂണ്ട അസഭ്യം പറയുകയും ചെയ്തു. ജേണലിസ്റ്റും, ആക്ടിവിസ്റ്റും കൂടിയായ തനിക്ക് നേരെ നടന്ന അക്രമങ്ങളുടെ വിവരങ്ങള്‍ പങ്കുവെച്ചതിനൊപ്പമാണ് യൂണിവേഴ്‌സിറ്റി പ്രൊമോഷന്‍ നല്‍കി ഫുള്‍ പ്രൊഫസര്‍ഷിപ്പിലേക്ക് ഉയര്‍ത്തിയ വിവരം ഇവര്‍ പുറത്തുവിട്ടത്.
'എന്റെ ട്വീറ്റിനൊപ്പം തന്നെ നില്‍ക്കുന്നു, ഇപ്പോള്‍ ട്വിറ്റര്‍ അത് ഡിലീറ്റാക്കി. സ്ട്രക്ചറും, ആശയവും വ്യക്തമാക്കുന്ന വാക്കുകളായിരുന്നു അത്, ആളുകളെ കുറിച്ചല്ല പറഞ്ഞത്. വെളുപ്പ് ഒരു പ്രത്യേകതയല്ല, ജീവിതം കൂടുതല്‍ മെച്ചപ്പെടാനുള്ള യോഗ്യതയുമല്ല. ആ ആശയത്തിനൊപ്പം ഇപ്പോഴും നില്‍ക്കുന്നു' ഡോ. പ്രിയംവദ വിശദീകരിച്ചു. പ്രൊഫസര്‍ക്ക് നേരിടേണ്ടി വന്ന അക്രമത്തിനെതിരെ റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റി രംഗത്ത് വന്നു. 'അക്കാഡമിക്കുകളുടെ നിയമപരമായുള്ള അഭിപ്രായം പറയാനുള്ള അവകാശത്തെ യൂണിവേഴ്‌സിറ്റി പ്രതിരോധിക്കും, മറ്റുള്ളവര്‍ക്ക് അത് വിവാദമായി തോന്നിയേക്കാം. കടുത്ത അപമാനവും, വ്യക്തിപരമായ അതിക്രമത്തെയും അപലപിക്കുന്നു. ഇത് ഒരിക്കലും സ്വീകാര്യമല്ല', യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
വെള്ളക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്കെതിരെ പറഞ്ഞതിന് ലൈംഗികവും, വംശീയവുമായ സൈബര്‍ അക്രമം നേരിട്ട പ്രിയംവദ ഗോപാലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി & കോളേജ് യൂണിയന്‍ ബ്രാഞ്ച് പ്രഖ്യാപിച്ചു. നിരവധി സഹജീവനക്കാരും, വിദ്യാര്‍ത്ഥികളും ഡോ. പ്രിയംവദയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
 

Latest News