Sorry, you need to enable JavaScript to visit this website.

രാജ്യത്തിന് വേണ്ടി മൂന്നാം തവണയും വിവാഹം  മാറ്റി വച്ച് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി

ബുഡാപെസ്റ്റ്-ഇത്തവണയെങ്കിലും നിശ്ചയിച്ച തീയ്യതിയില്‍ കല്യാണം നടക്കുമെന്ന് പ്രതീക്ഷിച്ച ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സന് തെറ്റി. ഇത്തവണയും വിവാഹം മാറ്റിവയ്‌ക്കേണ്ടി വന്നു കാരണം മറ്റൊന്നുമല്ല, യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്നത് പ്രധാനമന്ത്രിയുടെ കല്യാണം നിശ്ചയിച്ച അതേ ദിവസം തന്നെയാണ്. ഒന്നും രണ്ടും തവണയല്ല ഇത് മൂന്നാം തവണയാണ് ഫ്രഡറിക്‌സണിന്റെ വിവാഹം മാറ്റിവയ്ക്കുന്നത്. 'ഇദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിക്കുന്നു' ഭാവി വരന്റെ ചിത്രം പങ്കുവച്ച് ഫ്രഡറിക്‌സണ്‍ കുറിച്ചു. എന്നാല്‍ അതത്ര എളുപ്പമല്ലെന്നും ഞങ്ങള്‍ വിവാഹം നിശ്ചയിച്ച ജൂലൈയില്‍ തന്നെ യൂറോപ്യന്‍ ഉച്ചകോടി നടക്കുകയാണെന്നും, ഡെന്മാര്‍ക്കിന് വേണ്ടി എനിക്ക് പങ്കെടുത്തെ മതിയാവു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.താമസിയാതെ വിവാഹം നടക്കുമെന്നും, പ്രതിശ്രുത വരനോട് തന്റെ സമ്മതമറിയിക്കാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.ജൂലൈ 17-18 തീയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. കൊറോണ ലോക്ക്ഡൗണിന് ശേഷം നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായിരിക്കും ഇത്. എന്തായാലും നാലാം തവണയെങ്കിലും ഫ്രഡറിക്‌സണിന്റെ വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കാം.
 

Latest News