Sorry, you need to enable JavaScript to visit this website.

ചെഗുവേരയുടെ റൊസാരിയോയിലെ ജന്മഗൃഹം വില്‍പനയ്ക്ക്

ബ്യൂണസ് ഐറിസ്- ഇരുപതാം നൂറ്റാണ്ടിലെ ഇടതുപക്ഷ വിപ്ലവ നായകന്‍ ഏണസ്‌റ്റോ 'ചെ' ഗുവേരയുടെ അര്‍ജന്റീനയിലെ റൊസാരിയോയിലെ ജന്മഗൃഹം വില്‍പനയ്ക്ക്. നിലവിലെ വീടിന്റെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002ലാണ് 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് വാങ്ങുന്നത്. ഈ വീട് സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫറൂഗിയ വീട് 2002ല്‍ വാങ്ങിയത്. എന്നാല്‍ അത് നടന്നില്ല.എത്ര വിലയ്ക്കാണ് വീടു വില്‍ക്കാനുദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഈ കാലത്തിനിടയില്‍ ഉര്‍ക്വിസയ്ക്കും എന്‍ട്രെ റിയോസ് തെരുവുകള്‍ക്കുമിടയിലുള്ള കെട്ടിടം നിരവധി വിശിഷ്ട സന്ദര്‍ശകരെ ആകര്‍ഷിച്ചു.
ഉറുഗ്വേയുടെ മുന്‍ പ്രസിഡന്റ് ജോസ് പെപ്പെ മുജിക്കയും ക്യൂബയുടെ വിപ്ലവ നേതാവായ ഫിഡല്‍ കാസ്‌ട്രോയുടെ മക്കളും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശകരില്‍ ഏറ്റവും പ്രമുഖന്‍ തെക്കേ അമേരിക്കയിലൂടെ ചെഗുവേര 1950കളില്‍ നടത്തിയ മോട്ടോര്‍സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസായിരുന്നു.
 

Latest News