Sorry, you need to enable JavaScript to visit this website.

നിര്‍ധന രോഗികള്‍ക്ക് തിരിച്ചടി; കാരുണ്യ പദ്ധതിയില്‍  നിന്ന് 188 സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു

തിരുവനന്തപുരം-കുടിശ്ശിക ലഭിക്കാത്തതിനാല്‍ കാരുണ്യ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കുടിശ്ശികയായി 200 കോടി കിട്ടാനുണ്ടെന്നും ജൂലൈ 1 മുതല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്നും വ്യക്തമാക്കി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 188 ആശുപത്രികളാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വ്യക്തമാക്കി സര്‍ക്കാരിന് കത്ത് നല്‍കിയത്. കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്കും ഈ സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
മാര്‍ച്ച് 31 മുന്‍പുള്ള തുകയും കുടിശികയാണ്. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന കര്‍ശനനിലപാടിലേക്ക് സ്വകാര്യ ആശുപത്രികളുടെ സംഘടന തീരുമാനിച്ചത്.
 

Latest News