വാഷിങ്ടണ്‍- കശ്മീരികളുടെ അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വപട്ടികയും നിരാശപ്പെടുത്തുന്നുവെന്നും ഇന്ത്യയുടെ മതേതര പാരമ്പര്യത്തിനും ബഹുമത ജനാധിപത്യ സംസ്‌കാരത്തിനും എതിരാണെന്നും ജോ ബൈഡന്‍ പ്രസ്താവിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചരണ വെബ്‌സൈറ്റിലാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ബൈഡന്‍ ഇന്ത്യക്ക് എതിരായ നിലപാട് പുന:പരിശോധിക്കണമെന്ന് യുഎസിലെ ഹിന്ദുത്വ വലതുപക്ഷം ആവശ്യപ്പെട്ടു.ബൈഡന്റെ പോളിസി പേപ്പറില്‍ പടിഞ്ഞാറന്‍ ചൈനയിലെ ഉയിഗുര്‍ മുസ്‌ലിംങ്ങള്‍ നേരിടുന്ന പീഡനം,കശ്മീരിലെയും അസമിലെയും ജനങ്ങള്‍