5000 രൂപ കൈക്കൂലി വാങ്ങിയതിന് ഏഴ് വര്‍ഷം തടവ്, വിധി കേട്ട് തളര്‍ന്നുവീണു

കോഴിക്കോട്- അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ സബ് രജിസ്ട്രാറായിരുന്ന വനിതക്ക് ഏഴു വര്‍ഷം തടവ്. വിധി കേട്ട് പ്രതി കോടതിമുറിയില്‍ തളര്‍ന്നു വീണു.
ചേവായൂര്‍ സബ് രജിസ്ട്രാറായിരുന്ന പി.കെ. ീനയെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയുമൊടുക്കണം. 2014 ാണ് ചേവായൂര്‍ സ്വദേശി ഭാസ്‌ക്കരന്‍ നായരില്‍നിന്ന് ബീന 5000 രൂപ കൈക്കൂലി വാങ്ങിയത്.

ആധാരത്തിലെ പിഴവ് പരിഹരിക്കാന്‍ നിരവധി തവണയാണ് പണം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ആധാരം മടങ്ങുമെന്നും ഓര്‍മിപ്പിച്ചു. ഭാസ്‌കരന്‍ നായര്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ഡിവൈ.എസ.്പി പ്രേംദാസാണ് പണവുമായി ഓഫിസില്‍നിന്ന് ബീനയെ പിടികൂടിയത്. കൈക്കൂലി വാങ്ങിയതിന് ഏഴും പണം ആവശ്യപ്പെട്ടതിന് നാല് വര്‍ഷവുമാണ് ശിക്ഷ.

രണ്ടിലുമായി ഏഴ് വര്‍ഷത്തെ കഠിന തടവാണ് ജഡ്ജി കെ.വി. യകുമാര്‍ വിധിച്ചത്. വിധി കേട്ട് തളര്‍ന്നുവീണ ബീനയെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബീനക്കെതിരെ അന്വേഷണമുണ്ട്.

 

Latest News