Sorry, you need to enable JavaScript to visit this website.

പോക്‌സോ കേസ്; മുന്‍കൂര്‍ ജാമ്യം തേടി രഹ്നഫാത്തിമ ഹൈക്കോടതിയില്‍

കൊച്ചി- നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിന് പോലിസ് കേസെടുത്തതിനെതിരെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് സാമൂഹ്യ പ്രവര്‍ത്തക രഹ്ന ഫാത്തിമ. പോലിസ് ചുമത്തിയ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. 'ബോഡി ആന്റ് പൊളിറ്റിക്‌സ്' എന്ന തലക്കെട്ടിലാണ് രഹ്നയുടെ ശരീരത്തില്‍ പ്രായപൂര്‍ത്തിയായ മകനും മകളും ചിത്രം വരയ്ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ഇതേതുടര്‍ന്നാണ് പോലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രഹ്നയുടെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നു.കേസിനെ ഭയപ്പെടുന്നില്ലെന്നും യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹ്ന ഫാത്തിമ പ്രതികരിച്ചിരുന്നു.കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അത് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുന്നതും കുറ്റകരമാണെന്ന് കാണിച്ച് ബിജെപി നേതാവ് അഡ്വ.അരുണ്‍ പ്രകാശാണ് പരാതി നല്‍കിയത്.
 

Latest News