Sorry, you need to enable JavaScript to visit this website.

പ്രവാസികളെ കൊലക്ക് കൊടുക്കരുത്; ലോക കേരള പ്രതിഷേധ സഭ ഇന്ന്

തിരുവനന്തപുരം - പ്രവാസികളെ കൊലക്കു കൊടുക്കരുത്, നമ്മൾ തന്നെയാണ് അവർ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന പ്രക്ഷോഭകാല കാമ്പയിന്റെ ഭാഗമായുള്ള ലോക കേരള പ്രതിഷേധ സഭ ഇന്ന് നടക്കും. വെൽഫെയർ പാർട്ടിയും പ്രവാസി സംഘടനകളും സംയുക്തമായി നേതൃത്വം നൽകുന്ന പ്രതിഷേധ സഭ വൈകീട്ട് നാലു മുതൽ രാത്രി 10 വരെ ഓൺലൈനായാണ് നടക്കുന്നത്. ഗൾഫ് രാജ്യങ്ങൾ, മലേഷ്യ, ചൈന, സോമാലിയ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ മുപ്പതിലേറെ രാജ്യങ്ങളിലെ പ്രവാസി മലയാളികൾ വെർച്വൽ സംഗമത്തിൽ പങ്കെടുക്കുമെന്ന് വെൽഫെയർ പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു. വെൽഫെയർ പാർട്ടിയുടേയും പ്രവാസി വെൽഫെയർ ഫോറത്തിന്റേയും ഫെയ്‌സ്ബുക്ക് പേജുകൾ വഴി പരിപാടി തൽസമയം സംപ്രേഷണം ചെയ്യും. 


ഡോ. എസ്.ക്യു.ആർ. ഇല്യാസ്, ഹമീദ് വാണിയമ്പലം, കെ. മുരളീധരൻ എം.പി, കെ. സുധാകരൻ എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, എം.എം. ഹസൻ, സി.പി. ജോൺ, പി. സുരേന്ദ്രൻ, അഡ്വ. ആർ. മുരളീധർ, റജിമോൻ കുട്ടപ്പൻ, അഷ്‌റഫ് താമരശ്ശേരി, ഡോ. താജ് ആലുവ, എം.സി.എ. നാസർ, റസാഖ് പാലേരി, കെ.എ. ഷഫീഖ്, ജോസഫ് ജോൺ, ശംസീർ ഇബ്രാഹിം, ജബീന ഇർഷാദ്, റസീന മുഹ് യുദ്ദീൻ, തഴവ രമേശ്, അബുല്ലൈസ് എടപ്പാൾ, കെ. മുനീർ മാസ്റ്റർ, എം.കെ. ഷാജഹാൻ, കെ.എം. അബ്ദുറഹീം, സാജു ജോർജ്, ബദറുദ്ദീൻ പൂവാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 


പ്രക്ഷോഭ കാല കാമ്പയിന്റെ ഭാഗമായി പതിനായിരം കേന്ദ്രങ്ങളിൽ നടക്കുന്ന അവകാശ പ്രതിക പ്രകാശത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടന്നു. പ്രവാസി നിയമ വിദഗ്ധനും ആക്ടിവിസ്റ്റുമായ അഡ്വ. ആർ. മുരളീധരന് പത്രിക നൽകി വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം നിർവഹിച്ചു.
പ്രക്ഷോഭത്തിന്റെ ദുരിതമനുഭവിക്കുന്ന ഒരു ലക്ഷം പ്രവാസി കുടുംബങ്ങൾ ഒപ്പുവെക്കുന്ന നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയക്കും. സെക്രട്ടേറിയേറ്റിലേക്കും വിവിധ ജില്ലകളിലെ കേന്ദ്ര-സംസ്ഥാന ഓഫീസുകളിലേക്കും നോർക്ക ആസ്ഥാനങ്ങളിലേക്കും പ്രവാസി കുടുംബങ്ങൾ കൂടി പങ്കെടുക്കുന്ന ബഹുജന മാർച്ചും സംഘടിപ്പിക്കും.

Latest News