കോട്ടയം- വിദേശത്ത് നിന്ന് എത്തി ക്വാറന്റൈനിലിരിക്കെ മരിച്ച യുവാവിന് കോവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. കോട്ടയം കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ് (39) ആണ് ഇന്നലെ മരിച്ചത്. ഇദ്ദേഹത്തെ കോവിഡ് പരിശോധനാഫലം ഇന്ന് രാവിലെയാണ് ലഭിച്ചത്.
വിദേശത്ത് നിന്ന് എത്തിയതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനിലായിരുന്നു മഞ്ജുനാഥ്. ഇതിനിടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അതേസമയം മഞ്ജുനാഥിന് അധികൃതര്‍ ചികിത്സ വൈകിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചിരുന്നു.