ഇന്ധന വിലയില്‍ ഇരുപതാം ദിവസവും വര്‍ധന

ന്യൂദല്‍ഹി-തുടര്‍ച്ചയായ ഇരുപതാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 21 പൈസയും ഡീസല്‍ വില 17 പൈസയുമാണ്  എണ്ണ വിപണന കമ്പനികള്‍ വ്യാഴാഴ്ച ഉയര്‍ത്തിയത്.
ലോക്ഡൗണ്‍ കാരണം 82 ദിവസം നിര്‍ത്തിവെച്ച ഇന്ധനവില വര്‍ധനയാണ്   ജൂണ്‍ ഏഴിന് പുനരാരംഭിച്ചത്. ന്യൂദല്‍ഹിയില്‍ പെട്രോള്‍ വില 80.13 രൂപയും ഡീസല്‍ വില ലിറ്ററിന് 80.19 രൂപയുമാണ് .

 

Latest News