Sorry, you need to enable JavaScript to visit this website.

ഇഖാമ പുതുക്കാനാവാത്തവര്‍ക്ക് നാടണയാന്‍ അവസരം; ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്- ഫൈനല്‍ എക്‌സിറ്റും ഇഖാമയും കാലാവധി അവസാനിച്ച് നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ക്ക് നാടണയാന്‍ അവസരം. ഹുറൂബ്, മത്‌ലൂബ്, ഇഖാമ കാലാവധി കഴിഞ്ഞവര്‍, വിവിധ പിഴകളില്‍ പെട്ട് പ്രതിസന്ധിയിലായവര്‍ എന്നിവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കുന്നതിന് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിന് ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ഫോം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. https://www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇഖാമയിലെ പേര് അറബിയില്‍ രേഖപ്പെടുത്തണം. മൊബൈല്‍ നമ്പര്‍, വാട്‌സാപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, സൗദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇഖാമ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം. ഹുറൂബ്, മത്‌ലൂബ്, വിവിധ പിഴകളുള്ളവര്‍ എന്നീ ഏതു ഗണത്തില്‍ പെട്ടവരാണെന്ന് രേഖപ്പെടുത്താനും അവസരം ഉണ്ട്. ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതോടെ ഏറ്റവും അടുത്ത ദിവസങ്ങളില്‍ നാടണയാനും ഇവര്‍ക്ക് അവസരമുണ്ടാവും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻചെയ്യുക
 

Latest News