നോട്ടിന് പകരം കടലാസ് നല്‍കി അഞ്ച് ലക്ഷം തട്ടിയ ബംഗാളി പിടിയില്‍

ചങ്ങരംകുളം- നോട്ടിന് പകരം പേപ്പര്‍ കെട്ടുകള്‍ നല്‍കി കൊപ്പം സ്വദേശിയായ വ്യാപാരിയെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടി രക്ഷപ്പെട്ട ബംഗാള്‍ സ്വദേശിയെ ചങ്ങരംകുളം പോലീസ് പിടികൂടി.
സിക്കന്തര്‍ അലി (54) യെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 17 നാണ് ദിര്‍ഹം നര്‍കാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടി പകരം പേപ്പര്‍ കെട്ട് നല്‍കി ബംഗാള്‍ സ്വദേശികള്‍ രക്ഷപ്പെട്ടത്.

പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപത്തെ താമസ സ്ഥലത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പശ്ചിമ ബംഗാര്‍ സ്വദേശികളായ ഫാറൂക്ക്, മിന്റു എന്നിവരാണ് തട്ടിപ്പിന്റെ സൂത്രധാരന്‍മാരെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.

 

Latest News