ന്യൂദല്‍ഹി- കേരളത്തിലെ മൃഗ ,പക്ഷി ബലി നിരോധന നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി.1968ല്‍ കേരള നിയമസഭ പാസാക്കിയ നിയമം ഹിന്ദുമത വിശ്വാസികള്‍ക്കും ആരാധനലായങ്ങള്‍ക്കും മാത്രമാണ് ബാധകമെന്നും മറ്റ് മതങ്ങള്‍ക്ക് ബാധകമല്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.പിഇ ഗോപാലകൃഷ്ണന്‍ എന്നയാളാണ് ഹരജി നല്‍കിയത്.
കേരളത്തില്‍ മൃഗങ്ങളെ കൊല്ലുന്നതിന് നിരോധനമില്ല. ആരാധനാലയങ്ങളില്‍ പോലും സ്വന്തം ആവശ്യത്തിന് മൃഗങ്ങളെയോ പക്ഷികളെയോ കൊല്ലാം. എന്നാല്‍ മൃഗങ്ങളെ ബലി നല്‍കുന്നതിനാണ് നിയമത്തില്‍ വിലക്കുള്ളത്. ഇത് ഭരണഘടനാ പ്രകാരം മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഹരജി ആരോപിക്കുന്നു.