Sorry, you need to enable JavaScript to visit this website.

ലോക പ്രശസ്തമായ ഈഫല്‍ ടവര്‍ വീണ്ടും തുറന്നു

പാരീസ്-കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ലോക പ്രശസ്തമായ ഈഫല്‍ ടവര്‍ വീണ്ടും തുറന്നു. ടവര്‍ തുറന്നുവെങ്കിലും പഴയതു പോലെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ടവറിന്റെ മുകളിലേക്കുള്ള എലിവേറ്ററുകള്‍ പ്രവര്‍ത്തിക്കില്ല. ടവറിന്റെ ഒന്നും രണ്ടും നിലകളില്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കുകയുള്ളു. 11 വയസിന് മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. എല്ലാ ദിവസവും ടവറും പരിസരവും ശുചീകരിക്കും. പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി എല്ലാ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും ക്ലീനിംഗ് ടീമുകളും ശുചീകരണം നടത്തും. ഓണ്‍ലൈനായി വേണം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഈഫല്‍ ടവര്‍ ഉള്‍പ്പെടെ ഫ്രാന്‍സിലെ ഒട്ടുമിക്ക ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോള്‍ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായതോടെ രാജ്യത്തെ ടൂറിസം മേഖല വീണ്ടും തുറന്നു കൊണ്ടിരിക്കുകയാണ്.
 

Latest News