Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലെ കോവിഡ് രോഗികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം

ന്യൂദല്‍ഹി- കോവിഡ് 19 രോഗികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ ദല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പാടാക്കി ദല്‍ഹിയിലെ കോവിഡ് ആശുപത്രികളില്‍ ചികിത്സ കഴിയുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പുതിയ നടപടി. ദല്‍ഹിയിലെ വലിയ കോവിഡ് ആശുപത്രിയാണ് എല്‍എന്‍ജെപി. ഇവിടെ ആയിരത്തോളം രോഗികള്‍ ചികിത്സയിലുള്ളത്.
പേഷ്യന്റ് ഫാമിലി കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിലൂടെ കോവിഡ് രോഗികള്‍ക്ക് അവരുടെ കുടുംബങ്ങളോടും ആശയ വിനിമയം നടത്താന്‍ സാധിക്കും. രോഗികളുടെ ആശയവിനിമയം എളുപ്പമാക്കുന്നതിനായി ആശുപത്രിയിലെ എല്ലാ വാര്‍ഡുകളിലും വൈഫൈ പ്രവര്‍ത്തനക്ഷമമായ ടാബ്ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം സങ്കീര്‍ണമാകുകയാണ്. കോവിഡ് രോഗികളുടെ എണ്ണം ദല്‍ഹിയില്‍ ഏഴുപത്തിനായിരം കടന്നു. ഇതുവരെ 70390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3788 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ ഇതുവരെ 2365 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
 

Latest News