ജിദ്ദ - പുതിയ തീരദേശ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് പത്തു പേർക്ക് പരിക്കേറ്റു. അൽഖതാൻ പാലത്തിനു സമീപമാണ് അപകടം. ജിദ്ദയിൽ നിന്നും മക്കയിൽ നിന്നുള്ള റെഡ് ക്രസന്റ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ മക്കയിലെയും ജിദ്ദയിലേയും ആശുപത്രികളിലേക്ക് നീക്കി. അഞ്ചു പേരെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും ഒരാളെ ഈസ്റ്റ് ജിദ്ദ ആശുപത്രിയിലും നാലു പേരെ മക്ക അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുൽ അസീസ് ബാദോമാൻ പറഞ്ഞു.






