Sorry, you need to enable JavaScript to visit this website.
Wednesday , July   15, 2020
Wednesday , July   15, 2020

മൈക്രോസോഫ്റ്റ് ടീംസ് വ്യക്തിഗത ആവശ്യങ്ങൾക്കും 

വീഡിയോ കോളിംഗ് സേവനമായ മൈക്രോസോഫ്റ്റ് ടീംസ് ഇനി വ്യക്തിഗത ആവശ്യങ്ങൾക്കും ഉപയോഗിക്കാം. നേരത്തെ ഔദ്യോഗിമായ ആവശ്യങ്ങൾക്ക് മാത്രമായാണ് ടീംസ് ലഭ്യമായിരുന്നത്. വ്യക്തിഗത സേവനങ്ങൾക്ക് സ്‌കൈപ്പ് ഉപയോഗിക്കാനാണ് മൈക്രോസോഫ്റ്റ് നിർദേശിച്ചിരുന്നത്. ഇപ്പോൾ വ്യക്തിഗത സേവനങ്ങൾക്കായി ആൻഡ്രോയിഡ്, ഐ.ഒ.എസ് ആപ്പുകൾ പുറത്തിറക്കി. ഇതിലൂടെ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് ചാറ്റ് , വീഡിയോകോൾ എന്നിവയും ചിത്രങ്ങൾ, വീഡിയോ, ഡോക്യുമെന്റ്, കലണ്ടർ, ലൊക്കേഷൻ എന്നിവ പങ്കുവെക്കാനും സാധിക്കും.  സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഇതുവഴി ആശയവിനിമയം നടത്താം. 
ഗൂഗിൾ മീറ്റ്, വാട്‌സ്ആപ്പ് വീഡിയോ കോൾ, സൂം പോലുള്ള സേവനങ്ങളുമായാണ് ടീംസ് വിപണിയിൽ മത്സരിക്കുക.  മൈക്രോസോഫ്റ്റിന്റെ മറ്റ് ആപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ വേഡ്, എക്‌സൽ, പവർപോയിന്റ് എന്നിവയിൽ നിന്നുള്ള ഫയലുകൾ എളുപ്പത്തിൽ ടീംസ് ആപ്പിലൂടെ പങ്കുവെക്കാം.
 

Latest News